Jobs & VacanciesLatest NewsNews

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അവസരം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ശ്രമിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍, സൂപ്രണ്ട്, ടെക്നിക്കല്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് (ലൈബ്രറി) എന്നീ തസ്തികകളിലേക്കാണ് അവസരം. www.nitm.ac.in എന്നീ വെബ് സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. അവസാനതീയതി: ജൂലൈ 24.

അസിസ്റ്റന്റ് രജിസ്ട്രാര്‍: രണ്ടൊഴിവ്. പ്രായപരിധി: 35 വയസ്. ശമ്പളം: 15,600-39,100. ഗ്രേഡ്പേ: 5,400. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. എന്‍ജിനിയറിങ്, നിയമം, മാനേജ്മെന്റ് ബിരുദവും പ്രമുഖ സ്ഥാപനങ്ങളില്‍ കംപ്യൂട്ടറൈസ്ഡ് അഡ്മിനിസ്ട്രേഷനിലെ മുന്‍ പരിചയവും ചാര്‍ട്ടേഡ് അക്കൌണ്ടന്‍സി, കോസ്റ്റ് അക്കൌണ്ടന്റ് ഡിഗ്രിയോ ഡിപ്ളോമയോ അഭികാമ്യം.

സൂപ്രണ്ട്: മൂന്നൊഴിവ്. ഇതില്‍ രണ്ടെണ്ണം പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്നു. പ്രായപരിധി: 30 വയസ്. ശമ്പളം: 9,300-34,800. ഗ്രേഡ് പേ: 4,200. അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ഒന്നാംക്ളാസ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തരബിരുദം നേടിയ രണ്ടു വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഓഫീസ് ഓട്ടോമേഷന്‍ സോഫ്റ്റ്വെയറില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.

ടെക്നിക്കല്‍ അസിസ്റ്റന്റ് (കംപ്യൂട്ടര്‍ സെന്റര്‍/സിവില്‍): രണ്ടൊഴിവ്.ശമ്പളം: 9,300-34,800. ഗ്രേഡ്പേ: 4,200. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്നോ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നോ കംപ്യൂട്ടര്‍ സയന്‍സ്/സിവില്‍ എന്‍ജിനിയറങ്ങിലുള്ള ത്രിവത്സര ഡിപ്ളോമയും രണ്ടുവര്‍ഷം പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/സിവില്‍ എന്‍ജിനിയറിങ്ങിലുള്ള ബിരുദം.

ജൂനിയര്‍ അസിസ്റ്റന്റ്: രണ്ടൊഴിവ്. ശമ്പളം: 5,200-20,000. ഗ്രേഡ്പേ: 2,000. പ്രായപരിധി: 27 വയസ്. അംഗീകൃത ബിരുദവും ഓഫീസ് ഓട്ടോമേഷന്‍ സോഫ്റ്റ്വെയറില്‍ പരിചയവും.

ജൂനിയര്‍ അസിസ്റ്റന്റ് (ലൈബ്രറി): ഒരൊഴിവ്. പട്ടികവര്‍ഗ സംവരണം. ശമ്ബളം: 5,200-20,000. ഗ്രേഡ്പേ: 2,000. പ്രായപരിധി: 27 വയസ്. ലൈബ്രറി സയന്‍സില്‍ ബിരുദം. ഏതെങ്കിലും ലൈബ്രറിയില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ലൈബ്രറി സയന്‍സില്‍ ബിരുദാനന്തരബിരുദം. ലൈബ്രറി ഓട്ടോമേഷനിലെ പ്രവൃത്തിപരിചയം അഭികാമ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button