കോഴിക്കോട്: വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പുറത്താക്കി. ഇരുന്നൂറിലേറെ വനിതകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ഉദ്യോഗസ്ഥൻ അശ്ലീല സന്ദേശം അയച്ചത്. കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോര്‍ കോഴിക്കോട് കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോഓഡിനേറ്റര്‍ എം.സി മൊയ്തീനെയാണ് പുറത്താക്കിയത്. അതേസമയം, അധികൃതര്‍ ഇതുവരെയും ഇയാള്‍ക്കെതിരെ മറ്റ് നിയമ നടപടികളൊന്നും സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സംഭവം നടന്നത്. കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടി രൂപീകരിച്ചതായിരുന്നു ‘മൈ ഹോം മൈ ഷോപ്പ്’ എന്ന വാട്സ് ഗ്രൂപ്പ്. ’17-18 വയസ്സുള്ള പെണ്‍കുട്ടികളുടെ ലൈംഗീക ചിത്രങ്ങള്‍ അയക്കൂ..’ എന്ന സന്ദേശമാണ് ഗ്രൂപ്പിലേക്ക് അയച്ചതായി ആരോപണം ഉയരുന്നത്. കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ അടക്കമുളളവര്‍ അംഗമായ വാട്സാപ്പ് ഗ്രൂപ്പാണിത്.
വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഡെപ്യൂട്ടേഷനിലാണ് ഇയാള്‍ കുടുംബശ്രീയില്‍ അസിസ്റ്റന്റ് മിഷന്‍ കോഓഡിനേറ്റര്‍ ആയി എത്തിയത്. തുടര്‍ന്ന് സംഭവം മൂടിവയ്ക്കാന്‍ ശ്രമം നടന്നെങ്കിലും, സധൈര്യം വനിതകള്‍ മുന്നോട്ട് വന്നതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
Post Your Comments