Latest NewsKeralaNews

നഴ്സുമാരുടെ സമരം: നിലപാട് വ്യക്തമാക്കി മാനേജുമെന്‍റുകള്‍

കണ്ണൂര്‍: വേതന വര്‍ധന ആവശ്യപ്പെട്ടു നഴ്സുമാര്‍ നടത്തുന്ന സമരവുമായി ബന്ധപ്പെട്ടു നടന്ന മിനിമം വേജസ് ബോര്‍ഡ് യോഗത്തിലും തീരുമാനമായില്ല. ഇനി ഒരു രൂപ പോലും ശന്പളം കൂട്ടാനാകില്ലെന്നു മാനേജ്മെന്‍റുകള്‍ യോഗത്തില്‍ അറിയിച്ചു. ട്രെയിനി സംവിധാനം നിര്‍ത്തലാക്കില്ലെന്നും മാനേജ്മെന്‍റുകള്‍ വ്യക്തമാക്കി.

അതേസമയം മുഖ്യമന്ത്രിയുടെ ചർച്ചയിലെ തീരുമാനം വരുംവരെ നിലവിലെ സമരത്തിന് മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ (ഐ.എൻ.എ)സ്വീകരിച്ചത്. അത്യാഹിതം, ഓപ്പറേഷൻ തീയറ്റർ, വാർഡുകൾ എന്നീ വിഭാഗങ്ങളുടെ പ്രവർത്തനത്തിന് തടസം വരാത്തവിധമാണ് നഴ്സുമാർ അവധിയെടുത്തതെന്ന് യു.എൻ.എ ഭാരവാഹികൾ പറഞ്ഞു.

ഓരോ ഷിഫ്റ്റിലും ജോലിചെയ്യേണ്ട നഴ്സുമാരിൽ പകുതിപേരാണ് അവധിയെടുത്തത്. ആശുപത്രിയിലെ രോഗികളുടെ സ്ഥിതികൂടി കണക്കിലെടുത്ത്, രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാവാത്തവിധമാണ് സമരം ആസൂത്രണം ചെയ്തതെന്നും ഭാരവാഹികൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button