Latest NewsNewsDevotional

സംസാരം വെള്ളിയാണെങ്കിൽ മൗനം സ്വർണ്ണമാണ്

എന്ത് കാര്യം കേട്ടാലും രണ്ടാമത് ഒന്ന് ചിന്തിക്കുക കൂടി ചെയ്യാതെയാണ് പലപ്പോഴും ഓരോ കാര്യങ്ങളും നാം ചെയ്ത് കൂട്ടുന്നത്. എന്നാല്‍, ഇസ്ലാമിക വിശ്വാസം അനുസരിച്ച്, വിഡ്ഢിയാണ് ആദ്യം സംസാരിക്കുന്നത്. അതായത്, സത്യം എന്താണെന്ന് കൂടി ചിന്തിക്കാന്‍ തയ്യാറാവാതെ, അതിലേക്കായി എടുത്ത് ചാടുന്നയാല്‍ രണ്ടാമത് മാത്രമേ സത്യം എന്താണെന്ന് ചിന്തിക്കൂ.

അല്ലാഹു പറഞ്ഞിരിക്കുന്നു ” ബുദ്ധിമാന്‍ ആദ്യം ചിന്തിക്കും, പിന്നെ സംസാരിക്കും”. അതെ, ഇതില്‍ ഏതു കൂട്ടരില്‍ പെടണം എന്ന് ചിന്തിക്കേണ്ടത് ഇസ്ലാം വിശ്വാസികളായ ഓരോരുത്തരും ആണ്.

നാവിനോളം മനുഷ്യനെ ഫിത്നയിൽ പെടുത്തുന്ന മറ്റൊരു അവയവം അല്ലാഹു മനുഷ്യ ശരീരത്തിൽ സൃഷ്ടിച്ചിട്ടില്ല. നാവ് നന്നായാൽ മനുഷ്യൻ നന്നാവുമെന്ന്‍ നബി തങ്ങള്‍ അരുള്‍ ചെയ്തിട്ടുണ്ട്. പ്രതികരിക്കേണ്ടിടത്ത് നാവ് തുറക്കണമെങ്കിലും ചില നിമിഷങ്ങളില്‍ മൌനം വെടിഞ്ഞാല്‍ അന്തസ്സ് കൂടുമെന്നും സ്വഹാബികള്‍ പറഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള നല്ല അമലുകള്‍ ചെയ്യാന്‍ പടച്ചതമ്പുരാന്‍ അനുഗ്രഹിക്കട്ടെ. ആമീന്‍!

shortlink

Related Articles

Post Your Comments

Related Articles


Back to top button