Latest NewsKeralaNews

എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യ്ക്കെ​തി​രെ പീ​ഡ​ന​കേ​സ് രജിസ്റ്റർ ചെയ്തു

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം എം​എ​ല്‍​എ എം. ​വി​ന്‍​സെ​ന്‍റി​നെ​തി​രെ പീ​ഡ​ന​കേ​സ് രജിസ്റ്റർ ചെയ്തു. നേരെത്ത ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണാ​കു​റ്റ​മാണ് ചുമത്തിയിരുന്നത്. വീ​ട്ട​മ്മ​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും തു​ട​ര്‍​ന്ന് വീ​ട്ട​മ്മ ജീ​വ​നൊ​ടു​ക്കാ​ൻ‌ ശ്ര​മി​ച്ചതാണ് കേ​സിനു ആസ്പദമായ സംഭവം.

അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ചു ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എം​എ​ൽ​എ ആ​റു മാ​സ​മാ​യി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ ശ്ര​മ​മെ​ന്നു വീ​ട്ട​മ്മ​യു​ടെ ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് എം. ​വി​ൻ​സെ​ന്‍റി​നെ​തി​രേ പോ​ലീ​സ് കേ​സ് എ​ടു​ത്തത്. വീ​ട്ട​മ്മ​യ്ക്കു ഓ​ർ​മ തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ അ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നാ​യി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button