തിരുവനന്തപുരം: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സഹകരണ സെല്‍ സംസ്ഥാന കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്. വിനോദിനെ പുറത്താക്കിയ നടപടി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും കുമ്മനം അറിയിച്ചു.. വിനോദിനെതിരായ ആരോപണം അതീവ ഗൗരവമുള്ളതാണ്. മാത്രമല്ല ആരോപണ വിധേയനായതിലൂടെ പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിശ്ചായക്ക് വിനോദ് കളങ്കമുണ്ടാക്കിയതായും പാര്‍ട്ടി വിലയിരുത്തുന്നു.
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നുള്ള വിനോദിന്റെ പ്രവര്‍ത്തി മാപ്പര്‍ഹിക്കാത്ത അച്ചടക്ക ലംഘനവും ഗുരുതരമായ പാര്‍ട്ടി വിരുദ്ധ നടപടിയുമാണെന്നും വിലയിരുത്തലുണ്ട്. അഴിമതിപ്പണമായി 5കോടി 60 ലക്ഷം വാങ്ങിയത് സംബന്ധിച്ച് കേന്ദ്ര നേതൃത്വം അന്വേഷിക്കണമെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി സഹകരണ സെല്‍ കണ്‍വീനറായിരുന്നു വിനോദ്
Post Your Comments