തിരുവനന്തപുരം: പീരുമേട്ടിലെ തോട്ടങ്ങൾ ഏറ്റെടുക്കാൻ നീക്കം നടക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ സിപിഎമ്മിന് അറിവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പീരുമേട്ടിലെ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുമെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ഉദ്യോഗസ്ഥന് തോന്നിയ നടപടിയായിരിക്കും ഇത്. വിഷയം എൽഡിഎഫിൽ ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
പീരുമേട്ടിലെ ആർബിടി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്നതായി വാർത്തകൾ വന്നിരുന്നു. കമ്പനിയുടെ കെെവശമുള്ള ഭൂമി നിയമവിരുദ്ധമായ കെെവശം വച്ചിരിക്കുന്നതാണ്. ആർബിടി എസ്റ്റേറ്റ് 6217 ഏക്കർ ഭൂമി ഏറ്റെടുക്കാനാണ് കേരള ഭൂസംരക്ഷണ നിയമം റൂൾ 11 പ്രകാരം ലാൻഡ് റിസംപ്ഷൻ സ്പെഷൽ ഓഫീസർ ഉത്തരവിറക്കിയിരിക്കുന്നതായാണ് എന്നാണ് വാർത്ത വന്നത്.
Post Your Comments