Latest NewsNewsIndia

ഇടത് വൃക്കയ്ക്ക് പകരം ഡോക്ടര്‍മാര്‍ രോഗിയുടെ വലത് വൃക്കയില്‍ ഓപ്പറേഷന്‍ നടത്തി

ഇടത് വൃക്കയില്‍ കല്ല് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് നീക്കം ചെയ്യാനായി ആശുപത്രിയില്‍ എത്തിയ ഗുഡിയ ഭായിക്ക് ഗുരുതരമായ ചികിത്സാപ്പിഴവ്. ഇടതുവശത്തെ വൃക്കയ്ക്ക് പകരം ഡോക്ടര്‍മാര്‍ രോഗിയുടെ വലത് വൃക്കയില്‍ ഓപ്പറേഷന്‍ നടത്തി. ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് സംഭവം.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി ആദ്യം പ്രവേശിപ്പിച്ചിരുന്നെങ്കിലും സര്‍ജറിയ്ക്കായി 40,000 രൂപ ചിലവ് വരുമെന്ന് അറിഞ്ഞ ഗുഡിയയുടെ നിര്‍ദ്ധന കുടുംബം ആര്‍ഐഎംഎസില്‍ ചികിത്സയ്ക്കായി എത്തുകയായിരുന്നു. ഡ്രൈവറായി ജോലി നോക്കുകയാണ് ഗുഡിയയുടെ ഭര്‍ത്താവ് പ്രദീപ് കുമാര്‍.

shortlink

Post Your Comments


Back to top button