മൂത്രക്കല്ല് ഉണ്ടാകുന്നത് ഇന്ന് സർവ്വ സാധാരണമായിരിക്കുകയാണ്. മൂത്രക്കല്ല് എന്ന രോഗാവസ്ഥ വളരെ വേദനാജനകമാണ്. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമാണ് പലർക്കും ഈ വേദന.
രക്തത്തിലെ മാലിന്യങ്ങളും ദ്രാവകങ്ങളും അരിച്ചെടുത്ത് അവ മൂത്രത്തിലൂടെ പുറത്തു വിടാന്‍ ശരീരത്തെ സഹായിക്കുന്ന അവയവമാണ് വൃക്കകള്‍. എന്നാല്‍ വൃക്കയിലുണ്ടാകുന്ന ഈ കല്ലുകള്‍ വൃക്കയെ തകരാറിലാക്കാം. സമയത്ത് കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ വൃക്കകളിലെ കല്ലുകള്‍ വൃക്ക രോഗത്തിലേക്കും നയിക്കാം. വൃക്ക, മൂത്രവാഹിനി, മൂത്രസഞ്ചി തുടങ്ങിയവയില്‍ കാണപ്പെടുന്ന കല്ലുകളാണ് വൃക്കയിലെ കല്ലുകള്‍.
വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത് കാല്‍സ്യം, ഓക്സലേറ്റ്, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്‍റെയും ശേഖരമാണ്. ഇത് ശരീരത്തില്‍ കൂടുമ്പോള്‍, അത് കട്ടിയായി കല്ല് പോലെയാകുന്നു. ശരീരത്തിൽ വെള്ളത്തിന്‍റെ അളവ് കുറയുന്നതാണ് കിഡ്നി സ്റ്റോണ്‍ എന്ന അസുഖം ഉണ്ടാകാനുള്ള പ്രധാന കാരണം. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ വെള്ളത്തിന് കഴിയും. അത് നടക്കാതെ വരുമ്പോള്‍ ഇത്തരം വിഷാംശങ്ങള്‍ വൃക്കകളില്‍ കല്ലുകള്‍ രൂപപ്പെടുത്തുന്നു.
കൂടുതലായി ഉപ്പും മധുരവും കഴിക്കുന്നത് കല്ലുകള്‍ കൂടുതല്‍ ഉണ്ടാക്കും. ഉപ്പിന്‍റെ അമിത ഉപയോഗം എല്ലുകളില്‍ നിന്നും കാല്‍സ്യം വലിച്ചെടുത്ത് കിഡ്നിയില്‍ നിക്ഷേപിക്കാന്‍ കാരണമാകും. ഇത് സ്റ്റോണ്‍ ആയി മാറും. അത് പോലെ തന്നെ പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതും കിഡ്നിസ്റ്റോണ്‍ ഉണ്ടാക്കുന്നു. മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ ഒഴിക്കണം. പിടിച്ചു നിര്‍ത്തിയാൾ കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന് അമേരിക്കന്‍ യൂറോളജിക്കല്‍ അസോസിയേഷന്‍ പറയുന്നു.
Read Also : ചിന്തയ്ക്ക് ലക്ഷങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡ് ജേതാവിന്റെ പെന്‍ഷന്‍ വെട്ടിക്കുറച്ചു
അമിതവണ്ണം മറ്റൊരു കാരണമാണ്. വണ്ണം കൂടിയ പല ആളുകളിലും വൃക്കയില്‍ കല്ല് കാണുന്നു. ഭാരം കുറയ്ക്കാനായി സര്‍ജറി ചെയ്തവരിലും കിഡ്നി സ്റ്റോണ്‍ കൂടുതല്‍ കാണുന്നു. പലര്‍ക്കും പാരമ്പര്യമായും ഇത്തരത്തില്‍ മൂത്രത്തില്‍ കല്ല് വരാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും കിഡ്‌നി സ്റ്റോണ്‍ ഉണ്ടെങ്കില്‍ അത് അടുത്ത തലമുറയിലേക്കും വ്യാപിക്കും.
വൃക്കയിലെ കല്ലുണ്ടാകുന്നതിന്‍റെ ലക്ഷണങ്ങള്‍ പല ആളുകള്‍ക്കും പല രീതിയിലാണ്. വയറിന്‍റെ വശങ്ങളില്‍ പുറത്തായി അതി കഠിനമായ വേദന, മൂത്രം മൊത്തമായി ഒഴിക്കാന്‍ പറ്റാതെ വരിക, മൂത്രത്തില്‍ രക്തം കാണുക, മൂത്രമൊഴിക്കുന്ന സമയത്ത് വേദന, തലകറക്കവും ഛര്‍ദ്ദിയും മൂത്രത്തിൽ കല്ലിന്റെ ലക്ഷണങ്ങളാണ്.
Post Your Comments