NewsInternational

വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാന്‍ ആദ്യന്തം ആവേശകരമായ ഒരു മാര്‍ഗ്ഗവുമായി ഗവേഷകര്‍!

മിഷിഗൺ: വൃക്കയിലെ കല്ല് നീക്കം ചെയ്യാൻ റോളര്‍ കോസ്റ്ററിൽ കയറിയാൽ മതിയെന്ന് പഠനം. മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഓസ്റ്റോപാത്തിക്ക് മെഡിസിന്‍ കോളേജിലെ ഗവേഷക സംഘമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

3ഡി പ്രിന്റിംഗ് സംവിധാനത്തിലൂടെ നിർമിച്ച വൃക്കയിൽ വ്യത്യസ്ത വലിപ്പത്തിലുള്ള 3 കല്ലുകൾ നിക്ഷേപിച്ചു.ഈ കൃത്രിമ വൃക്ക പിന്നീട് രണ്ട് വ്യത്യസ്ത റോളർ കോസ്റ്ററുകളിൽ 40 തവണ റൈഡ് ചെയ്യിപ്പിച്ചു. അതിനു ശേഷം കൃത്രിമ വൃക്കയിൽ വന്ന മാറ്റങ്ങളാണ് ഗവേഷക സംഘത്തെ ഈ നിഗമനത്തിൽ എത്തിച്ചത്. വര്‍ഷങ്ങളായി പലരില്‍ നിന്നും കേട്ട അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തില്‍ ഗവേഷണം നടത്തിയതെന്ന് മുഖ്യ ഗവേഷകനായ ഡേവിഡ് വാര്‍ടിംഗര്‍ പറഞ്ഞു. എങ്കിലും ഈ ഗവേഷണത്തെപറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. എന്തായാലും ഈ കണ്ടെത്തൽ ശരിയാണെങ്കിൽ തീം പാർക്കുകളിൽ വൃക്ക രോഗികളുടെ തിരക്കായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button