Latest NewsKeralaNews

താരസംഘടനയായ അമ്മ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ നികുതിവെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ്

കൊച്ചി: താരസംഘടനയായ അമ്മ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി.
എട്ടുകോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അമ്മയ്ക്കെതിരെ ആദായ നികുതി വകുപ്പ് നടപടികള്‍ തുടരുന്നു. എന്നാല്‍ ഇതിനെതിരെ സംഘടന അപ്പീല്‍ നല്‍കിയിട്ടുണ്ട്.

മാത്രമല്ല, താരനിശകള്‍ക്ക് കിട്ടിയ പ്രതിഫലവും സംഘടന മറച്ചുവച്ചു. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണെന്ന് പി.ടി തോമസ് എംഎല്‍എ പ്രതികരിച്ചു. നികുതി വെട്ടിപ്പിനെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്നും, അമ്മയില്‍ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button