Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
YouthMenWomenHealth & FitnessReader's Corner

ഇനി കഴിക്കാം! ആരോഗ്യത്തോടെ

 

പാചകത്തില്‍ പൊടിക്കൈകള്‍ക്കായി കാത്തു നില്‍ക്കുന്നത് എപ്പോഴും സ്ത്രീകളാണ്. എന്നാല്‍, വിവാഹം കഴിയാത്ത പുരുഷന്‍മാര്‍ ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ ഏറ്റവും കഷ്ടപ്പെടുന്നതും പാചകത്തിന്റെ മുന്നിലാണ്. രണ്ടുകൂട്ടര്‍ക്കും സഹായകരമാവുന്ന ചിലപൊടിക്കൈകള്‍ നമുക്ക് പരിചയപ്പെടാം.

പാല്‍, ധാന്യങ്ങള്‍ എന്നിവ കൂടുതല്‍ കാലം സൂക്ഷിക്കാവുന്നതും വളരെ പോഷകഗുണമുള്ളവയുമാണ്. അതോടൊപ്പം ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ വാങ്ങി സൂക്ഷിക്കുകയാണെങ്കില്‍ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കുകയും ചെയ്യാം. ഇനി, അതിരാവിലെ കൂടുതല്‍ പാല്‍ വാങ്ങാതിരിക്കാന്‍ നോക്കണമെന്ന് മാത്രമല്ല, ചെറിയ അളവിലുള്ള പാല്‍ വാങ്ങുന്നത് പോഷകമൂല്യം ഉറപ്പാക്കുകയും ചെയ്യും. അതുപോലെ, പച്ചക്കറികളും പഴങ്ങളും വാങ്ങുമ്പോള്‍, ഫ്രഷ്‌ ആയത് തന്നെ നോക്കി വാങ്ങണം. ഒരു ഹാന്‍ഡ് മിക്‌സര്‍ അല്ലെങ്കില്‍ ജ്യൂസര്‍ വാങ്ങിയാല്‍, ആരോഗ്യകരമായ മില്‍ക്ക് ഷേക്കുകള്‍ സുഖമായി ഉണ്ടാക്കി കഴിക്കാം.

ഇത് കൂടാതെ, റാഗി, ഉണക്കലരി, സൂചി, റവ എന്നിവ കൊണ്ടുള്ള കഞ്ഞി വേഗത്തില്‍ വയറു നിറയ്ക്കും. ഇനി, മുട്ട ആരോഗ്യകരമായി കഴിക്കണമെങ്കില്‍ ഒരു സ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് ഫ്രൈ ചെയ്യുകയോ, പൊരിക്കുകയോ ചെയ്യാം. ഇതുപോലെ, ഓരോ സാധനങ്ങളിലും ചെറിയ രീതിയിലുള്ള പൊടിക്കൈകള്‍ ഉപയോഗിച്ചാല്‍ സുഖമായി നല്ല ഭക്ഷണം കഴിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button