Latest NewsNewsIndia

അന്ധ യുവതി പീഡിപ്പിച്ചയാളെ ശബ്ദം കേട്ട് തിരിച്ചറിഞ്ഞു

ഗുരുഗ്രാം: അന്ധ യുവതി പീഡിപ്പിച്ചയാളെ ശബ്ദം കേട്ട് തിരിച്ചറിഞ്ഞു. വിധവയും അന്ധയുമായ യുവതിയാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചയാളെ യുവതി കോടതിയില്‍ തിരിച്ചറിഞ്ഞത്. പൊതുമേഖല ബാങ്കിലെ ജീവനക്കാരനായ പ്രതിയും അന്ധനാണ്. ഡല്‍ഹി മയൂര്‍ വിഹാര്‍ സ്വദേശി സൗരഭ് കപൂറാണ് പ്രതി. ചൂഷണത്തിനരായ യുവതി എട്ടുവയസ്സുകാരിയുടെ അമ്മയാണ്.

ഇരുവരും അന്ധരായതിനാല്‍ കുറ്റം സംശയാതീതമായി തെളിയിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്ന് കേസിന്റെ പബ്ലിക് പ്രോസിക്യൂട്ടര്‍ അരവിന്ദ് ശര്‍മ അറിയിച്ചു. ഫോണ്‍ സംഭാഷണങ്ങളുടെ മറ്റു രേഖകളും കോടതി പരിശോധിച്ചു. ഇരയ്ക്ക് പ്രതിയെ തിരിച്ചറിയുന്നതിനായി കോടതിയാണ് പ്രതിയോട് രണ്ട് മൂന്നു വാക്യങ്ങള്‍ പറയാൻ ആവശ്യപ്പെട്ടത്. ശബ്ദം കേട്ട യുവതി പ്രതിയെ തിരിച്ചറിഞ്ഞു. ഇതിനെ തുടർന്ന് കോടതി സൗരഭ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. കേസിൽ ശിക്ഷ ജൂലായ് 24 ന് കോടതി പ്രഖ്യാപിക്കും.

പീഡനത്തിനരായ യുവതി ഡല്‍ഹി സ്വദേശിനിയാണ്. ഇവരുടെ ഭര്‍ത്താവ് 2014 ല്‍ മരിച്ചു. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയമുള്ളതിനാൽ ഇവര്‍ മികച്ച അഭിഭാഷകര്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ ആയിരുന്നു. ഇതിനിടെ യുവതിയുടെ സുഹൃത്തുക്കളില്‍ ഒരാളാണ് പ്രതിയായ സൗരഭിനെ പരിചപ്പെടുത്തിക്കൊടുക്കുന്നത്.

മികച്ച അഭിഭാഷകനെ പരിചയപ്പെടുത്തി കൊടുക്കാന്‍ സൗരഭിനു കഴിയുമെന്ന് വിചാരിച്ചാണ് ഇത്. 2015 മെയ് മുപ്പതിന് അഭിഭാഷകനെ കാണാനെന്ന പേരില്‍ സൗരഭ് യുവതിയെയും കൊണ്ട് ഗുര്‍ഗാവിലേക്കു പോയി. എന്നാല്‍ അഭിഭാഷകനെ കാണുന്നതിനു പകരം അവിടെയുള്ള ഗസ്റ്റ് ഹൗസിലേക്ക് യുവതിയെ കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് അഞ്ചുമാസം തന്നെ സൗരഭ് ലൈംഗികമായി ചൂഷണം ചെയ്തു. അതിനു പുറമെ യുവതിയുടെ പണം തട്ടാനും പ്രതി ശ്രമിച്ചു. ഇതേ തുടർന്നാണ് യുവതി കേസ് കൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button