ബാംഗ്ലൂര്‍: ഓപ്പറേഷൻ കിടക്കയിലും ഗിറ്റാർ വായിച്ച് ഒരു രോഗി. തലച്ചോറില്‍ സങ്കീര്‍ണമായ ഓപ്പേറേഷന്‍ ഡോക്ടര്‍ നടത്തുന്നതിനിടെയാണ് രോഗി ഗിറ്റാര്‍ വായിച്ചത്. ന്യൂറോളിക്കല്‍ ഡിസോടറിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയ്ക്കിടെ 32 കാരനായ ടെക്കി യുവാവാണ് ഗിറ്റാര്‍ വായിച്ചത്. ബെംഗളൂരു നഗരത്തിലെ ഒരു ആശുപത്രിയില്‍ ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കിടെയായിരുന്നു ഗിറ്റാര്‍ വായന. ശസ്ത്രക്രിയ വേണ്ടിവന്നത് സംഗീതജ്ഞനായ യുവാവിനാണ്.
രോഗി ഗിറ്റാര്‍ വായിച്ചത് ഓപ്പറേഷന് സഹായകമായി മാറുകയായിരുന്നു. ഇതിലൂടെ തലച്ചോറിലെ പ്രശ്‌നമുള്ള ഭാഗം കണ്ടുപിടിയ്ക്കാന്‍ ഡോക്ടര്‍മാര്‍ക്കായി. ബ്രിട്ടീഷ് കൊളംബിയയിലെ ന്യൂറോളജിസ്റ്റായ ഡോക്ടര്‍ സജ്ജീവ് സി.സി, ഡോക്ടര്‍ ശരണ്‍ ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
ശസ്ത്രക്രിയ നടത്തിയത് തലയില്‍ പ്രത്യേക ഫ്രെയിം ഘടിപ്പിച്ച ശേഷമാണ്. തലയോട്ടിയുടെ ഏറെ ഉള്ളിലുള്ള ഭാഗത്താണ് പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. ഇവിടെ 8-9 സെന്റീമീറ്റര്‍ അകത്താണ് ശസ്ത്രക്രിയ നടത്തിയത്.
Post Your Comments