മുംബൈ: മലയാളി താരം അനസ് എടത്തൊടിക ഐ.എസ്.എല്‍ താര ലേലത്തിലെ വിലയേറിയ ഇന്ത്യന്‍ താരം. 1.10 കോടി രൂപയാണ് അനസിന് നിശ്ചയിക്കപ്പെട്ട തുക. അനസിനൊപ്പമുള്ളത് മേഖാലയ താരം യൂജെന്‍സണ്‍ ലിങ്ങ്ദോ മാത്രമാണ്. ആകെ 199 കളിക്കാരാണ് ലേലത്തിനുള്ളത്. അതില്‍ 12 പേര് മലയാളി താരങ്ങളാണ്. ഞായറാഴ്ച മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ലേലം നടക്കുക. ഓരോ ടീമിലും 15 മുതല്‍ 18 വരെ ഇന്ത്യന്‍ താരങ്ങള്‍ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന.
അഞ്ചാം സീസണില്‍ മാര്‍ക്വി പ്ലെയര്‍ നിര്‍ബന്ധമില്ല. അനസിനെ ഏറ്റെടുക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്സ് തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വില പിടിപ്പുള്ള താരങ്ങളുടെ പട്ടിക ഇങ്ങനെയാണ്.
- അനസ് എടത്തൊടിക- 1.10 കോടി
- യൂജെന്‍സണ്‍ ലിങ്ങ്ദോ- 1.10 കോടി
- സുബ്രതാ പോള്‍- 87 ലക്ഷം
- പ്രീതം കോട്ടാല്‍- 75 ലക്ഷം
- അരിന്ദം ഭട്ടാചാര്യ- 73 ലക്ഷം
- മുഹമ്മദ് റാഫി- 30 ലക്ഷം
- സക്കീര്‍ മുണ്ടംപാറ- 18 ലക്ഷം
- ഡെന്‍സണ്‍ ദേവദാസ്- 15 ലക്ഷം
Post Your Comments