തിരുവനന്തപുരം : പരോളിലിറങ്ങി മുങ്ങി വർഷങ്ങൾക്ക് ശേഷം പ്രതി സ്വമേധയാ ജയിലില്‍ തിരികെയെത്തി. ഇരുപത്തിനാല് വർഷം മുമ്പ് പരോളിലിറങ്ങിയ ശേഷം മുങ്ങിയ മട്ടാഞ്ചേരി സ്വദേശി നാസറാണ് ഇനിയുള്ള കാലം ജയിലിൽ കഴിയാമെന്ന് പറഞ്ഞ് സെൻട്രൽ ജയിലിൽ തിരിച്ചെത്തിയത്.
1991ലാണ് കൊച്ചയിലെ ഒരു കൊലക്കേസിൽ പ്രതിയായ നാസർ ജീവപര്യന്തം ശിക്ഷക്കായി പൂജപ്പുര സെൻട്രൽ ജയിലിലെത്തിയത്.രണ്ടുവർഷത്തിനുശേഷം ഒരു മാസത്തെ പരോൾ ലഭിച്ച് പുറത്തിറങ്ങിയ നാസർ പിന്നീട് ഒളിവിൽ പോയി. ആദ്യം കാസർഗോഡ് പോയ ഇയാൾ ഒരു കള്ള പാസ്സ്പോർട്ട് സംഘടിപ്പിച്ച് സൗദിയിലേക്ക് കടന്നു.
ഒടുവിൽ 11 വർഷത്തെ പ്രവാസി ജീവിതത്തിന് ശേഷം മ്പാദ്യമെല്ലാം തീർന്നു. സ്വന്തമായി കുടുംവുമില്ല. സഹായിക്കാനും ആരുമില്ലാതെ അർബുദ രോഗിയായി തിരിച്ചെത്തിയപ്പോഴാണ് ജയിലിലേക്ക് തന്നെ തിരിച്ച് പോകാൻ ഇയാൾ തീരുമാനിച്ചത്.
കഴിഞ്ഞ 25 വർഷത്തിനുള്ളിൽ നാസറിനെ കണ്ടെത്താൻ സംസ്ഥാന പൊലീസ് ശ്രമിക്കവെയാണ് നാസർ സ്വമേധയാ ജയിലിലെത്തിയത്. ഇയാളുടെ ഒപ്പം ശിക്ഷപ്പെട്ട ഏഴു പ്രതികളും ഇപ്പോള്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി.
Post Your Comments