പണ്ട് പരാജയപ്പെട്ട കണ്ടുപിടിത്തം വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍. രണ്ടു വര്‍ഷം മുമ്പ് അവതരിപ്പിച്ച് പരാജയപ്പെട്ടതാണ് ഗൂഗിള്‍ ഗ്ലാസ്. പക്ഷേ പരാജയത്തിൽ പാഠം ഉൾകൊണ്ട് ആവശ്യത്തിനുള്ള മാറ്റങ്ങളുമായിട്ടാണ് ഇത്തവണ ഗൂഗിള്‍ ഗ്ലാസ് പുനർ അവതരിപ്പിക്കുന്നത്. ഇത്തവണ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ഗ്ലാസിന്റെ വരവ്. കണ്ണടപോലെ ധരിക്കാവുന്ന ഉപകരണമായിട്ടാണ് ഗൂഗിള്‍ ഗ്ലാസിന്റെ പുതിയ ഡിസൈന്‍.
ഇന്റര്‍നെറ്റിന്റെ മാസ്മരിക ലോകത്തിലേക്ക് ആളുകളെ ഗൂഗിള്‍ ഗ്ലാസ് കൂട്ടികൊണ്ടുപോകും. ജനറല്‍ ഇലക്ര്ടിക്, ഫോക്സ്വാഗണ്‍, ബോയിംഗ് തുടങ്ങി 50 ലധികം കമ്പനികളാണ് ഇതിന്റെ പ്രഥാമിക ഘട്ട പരീക്ഷണത്തില്‍ പങ്കാളികളാകുന്നത്. മൂന്നുവര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ചിരുന്നു. പക്ഷേ സാങ്കേതിക തകരാർ കാരണം 2015 ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ഹോട്ട് സ്പോട്ടുകള്‍ വഴിയാണ് ഗൂഗിള്‍ ഗ്ലാസിൽ ഇന്റര്‍നെറ്റ് ലഭിക്കുന്നത്. ഇതിലൂടെ മൊബൈല്‍ ഫോണുമായും വയര്‍ലെസ് കണക്ഷന്‍ സാധ്യമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗൂഗിള്‍ പ്ലസ് വഴി ചിത്രങ്ങളും വീഡിയോകളും മറ്റും ഷെയര്‍ ചെയാനും സാധിക്കും. ഇമെയിലുകളും മെസേജുകളും വീഡിയോകളും ജിപിആര്‍എസ് നാവിഗേഷനുമെല്ലാം ലഭ്യമാക്കുന്ന ഗൂഗിള്‍ ഗ്ലാസ് ശാസ്ത്രലോകത്തെ വിസ്മകരമായ കണ്ടുപിടിത്തമായാണ് വിലയിരത്തപ്പെടുന്നത്.
Post Your Comments