മുംബൈ: മുംബൈയിൽ ഐഎഎസ് ദമ്പതികളുടെ മകനു ദാരുണന്ത്യം. മഹാരാഷ്ട്ര നഗര വികസന പ്രിൻസിപ്പൽ സെക്രട്ടറി മനിഷ മൈസ്കറിന്റെയും ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി സിഇഒ മിലിന്ദ് മൈസ്കറിന്റെയും മകൻ മൻമഥ് മൈസ്കറിനെ (18) കെട്ടിടത്തിൽനിന്നു വീണു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 21 നിലയുള്ള കെട്ടിടത്തിൽനിന്നാണ് മഹൽ വീണത് എന്നാണ് പ്രാഥിമ നിഗമനം. മലബാർ ഹില്ലിലെ 21 നിലയുള്ള ദരിയ മഹൽ കെട്ടിടത്തിനു മുന്നിലാണ് മൃതദേഹം കണ്ടത്.
രക്തത്തിൽ കുളിച്ച നിലയിലാണ് മൻമഥിനെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും തല തകർന്നിരുന്നതിനാൽ രക്ഷിക്കാൻ കഴിഞ്ഞില്ല. പോലീസാണ് മൻമഥിനെ തിരിച്ചറിയുന്നത്.
മനിഷ-മിലിന്ദ് ദമ്പതികളുടെ ഏകമകനാണ് മൻമഥ്.
Post Your Comments