
തിരുവനന്തപുരം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായ ഐ.പി.എസ് ഓഫീസർ സഫീര്‍ കരീമിനെ തമിഴ്നാട് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പരീക്ഷാ ഹാളിലേക്ക് കടക്കുമ്പോള്‍ രണ്ടു ഫോണുകള്‍ സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറിയെങ്കിലും മറ്റൊരു ഫോണില്‍ ബ്ലൂടൂത്ത് കണക്റ്റ് ചെയ്‌ത്, ഷര്‍ട്ടില്‍ ഘടിപ്പിച്ച മൈക്രോ ക്യാമറ വഴി ചോദ്യ പേപ്പര്‍ ഭാര്യ ജോയ്‌സി ജോയിക്ക് അയച്ചു കൊടുക്കുകയും അവര്‍ സഫീറിന് ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയുമായിരുന്നു.
സഫീറിനൊപ്പം ഡല്‍ഹിയില്‍ സിവില്‍സര്‍വീസ് പരിശീലനം നടത്തിയശേഷം പിന്നീട് സഫീര്‍ തുടങ്ങിയ കരിംസ്-ലാ-എക്സലന്‍സ് ഐ.എ.എസ് അക്കാഡമിയിലെ അദ്ധ്യാപകനായ റാംബാബും ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Post Your Comments