ന്യൂഡല്‍ഹി : എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ എം. വെങ്കയ്യ നായിഡു കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചു. കേന്ദ്ര നഗരവികസന, വാര്‍ത്തവിതരണ പ്രക്ഷേപണ വകുപ്പുകളുടെ ചുമതലകളില്‍ നിന്നാണ് നായിഡു രാജി സമര്‍പ്പിച്ചത്. എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായ മത്സരിക്കുന്ന സാഹചര്യത്തിലാണ് നായിഡു ചൊവ്വാഴ്ച രാജി സമര്‍പ്പിച്ചത്. ആഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക.
രാജിവെച്ച വെങ്കയ്യ നായിഡുവിന്റെ വകുപ്പുകളുടെ ചുമതല ടെക്സ്റൈറല്സ് മന്ത്രി സ്മൃതി ഇറാനിക്കും നരേന്ദ്ര സിങ് തോമറിനും കൈമാറി. കേന്ദ്ര വാര്‍ത്തവിതരണ പ്രക്ഷേപണ വകുപ്പിന്റെ അധിക ചുമതലയാണ് സ്മൃതിക്ക് നല്‍കിയത്. നായിഡു വഹിച്ചിരുന്ന കേന്ദ്ര നഗരവികസന വകുപ്പ് ചുമതല തോമറിനും നല്‍കിയിട്ടുണ്ട്. തോമര്‍ നിലവില്‍ ഖനന വകുപ്പിെന്റ ചുതലയുളള മന്ത്രിയാണ്.
Post Your Comments