കോഴിക്കോട് : തക്കാളി വില കുതിച്ചുയരുന്നു. പാളയം മാര്‍ക്കറ്റില്‍ രണ്ടാഴ്ച മുന്‍പ് 30 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ തക്കാളിക്ക് ഇപ്പോള്‍ 80ന് മുകളിലാണ് വില. ചെറിയ തക്കാളി കിലോയ്ക്ക് 65 രൂപയായും ഉയര്‍ന്നിട്ടുണ്ട്. തക്കാളിക്ക് പുറമേ പച്ചമുളകിനും വില കുതിച്ചുയരുകയാണ്. കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള തക്കാളിയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഇത്രയധികം വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
പെട്ടെന്ന് ചീഞ്ഞ് കേടാകുന്നതിനാല്‍ മിച്ചമുള്ള സ്റ്റോക്ക് എത്രയും പെട്ടെന്ന് വിറ്റഴിക്കാനാണ് കച്ചവടക്കാരുടെ ശ്രമം. എളുപ്പത്തില്‍ ചീത്തയാകുന്നതിനാല്‍ തക്കാളി വാങ്ങിവെയ്ക്കാന്‍ കച്ചവടക്കാരും മടിക്കുകയാണ്. വില വര്‍ദ്ധിച്ചതോടെ സംസ്ഥാനത്ത ഹോട്ടല്‍ വിഭവങ്ങളില്‍ നിന്നും തക്കാളി അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് മാത്രം, വളരെ കുറച്ച് തക്കാളി ഉപയോഗിച്ചാല്‍ മതിയെന്നാണ് ഹോട്ടലുടമകള്‍ പാചകക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
Post Your Comments