Latest NewsIndia

ജയിലിലെ ശശികലയുടെ വീഡിയോ പുറത്ത്

ബെംഗളൂരു: ജയിലില്‍ നിയന്ത്രണങ്ങളില്ലാതെ സ്വതന്ത്രയായി നടക്കുന്ന ശശികലയുടെ വീഡിയോ പുറത്ത്. അനധികൃത സ്വത്തുസമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലിലാണ് ശശികല കഴിയുന്നത്. പുറത്ത് കിട്ടുന്ന അതേ സൗകര്യം ശശികലയ്ക്ക് ജയിലിലും ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ജയില്‍ വസ്ത്രം പോലും ശശികലയ്ക്കില്ല. ചുരിദാറാണ് ശശികല ധരിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരോട് ഗമയില്‍ സംസാരിച്ച് ഭക്ഷണ പാത്രവുമായി അകത്തേക്ക് പോകുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. നേരത്തെ ശശികലയ്ക്ക് വിഐപി പരിഗണന ജയിലില്‍ ലഭിക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരുന്നു.

ശശികലയ്ക്ക് വേണ്ടി മാത്രം അഞ്ച് സെല്ലുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇവിടെയൊന്നും തടവുകാരില്ല. ശശികലയ്ക്ക് വേണ്ടിമാത്രം അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെയുള്ള കൗണ്ടറിലൂടെയാണ് ശശികലയ്ക്ക് ഭക്ഷണം നല്‍കുന്നത്. പ്രത്യേക സൗകര്യം ഒരുക്കാന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ രണ്ട് കോടി പ്രതിഫലം വാങ്ങിക്കുന്നുണ്ടെന്നാണ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button