പാലക്കാട്: ഒരു കോടിയുടെ അസാധു നോട്ട് പോലീസ് പിടികൂടി. അസാധു നോട്ടുകൾ മാറ്റിക്കൊടുക്കുന്ന സംഘമാണ് പോലീസ് പിടിയലായത്. പത്തംഗ സംഘമാണ് നോർത്ത് പോലീസ് നടത്തിയ പരിശാധനയിൽ കുടങ്ങിയത്. രഹസ്യ വിവരത്തെത്തുടർന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്. പാലക്കാട് ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ അസാധു നോട്ട് വേട്ടയാണിത്.
കേന്ദ്രസർക്കാർ 31 വരെ അസാധു നോട്ട് മാറാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. ഇത് മുതലാക്കിയാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Post Your Comments