
പ്രശസ്ത മറാത്തി നടി പ്രിയ ബെര്ദെയെ തിയേറ്ററില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ച ആള്‍ അറസ്റ്റില്‍. ബോറിവാലി സ്വദേശിയായ ബിസിനസുകാരന് സുനില്‍ ജാനിയാണ് അറസ്റ്റിലായത്. മുംബൈയിലെ തിയേറ്ററിലാണ് സംഭവം. സിനിമ കാണുന്നതിനായി മകള്‍ക്കൊപ്പം തിയറ്ററിലെത്തിയ നടിയെ മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ ശല്യം ചെയ്യുകയും കടന്നുപിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
സിനിമ പ്രദര്‍ശനത്തിനിടെ തന്നെ ഉപദ്രവിച്ച സുനില്‍ ജാനിയെ നടി അടിച്ചു. എന്നാല്‍ നടിയെ തള്ളിയിട്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങി ഒാടിയ ഇയാളെ മാളിലെ സെക്യൂരിറ്റി ജീവനക്കാരുടെ സഹായത്തോടെ പിടികൂടി. തുടര്‍ന്ന് നടിയുടെ പരാതിയില്‍ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
Post Your Comments