ചാലക്കുടി: ദിലീപിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ആളുകള്‍ ഈ മകളുടെ വാക്കുകള്‍ കേള്‍ക്കണം. അന്തരിച്ച കൊച്ചിന്‍ ഹനീഫയുടെ കുടുംബം ദിലീപിനെക്കുറിച്ച് നല്ലതുമാത്രമേ പറഞ്ഞിട്ടുള്ളൂ. എല്ലാവര്‍ക്കും സഹായമായി എത്തുന്ന വ്യക്തികളിലൊരാളാണ് ദിലീപെന്ന വാദം ഒന്നുകൂടി സത്യമാക്കി തരികയാണ് കലാഭവന്‍ മണിയുടെ മകള്‍.
സിനിമയില്‍ അച്ഛന്റെ സുഹൃത്തുക്കള്‍ ആരെങ്കിലും വിളിക്കാറുണ്ടോ കാണാറുണ്ടോ എന്ന ചോദിച്ചപ്പോള്‍ ശ്രീലക്ഷ്മി പറഞ്ഞതിങ്ങനെ.. സിനിമയില്‍ എല്ലാവരും തിരക്കല്ലെ, ആരും വിളിക്കാറില്ല. പക്ഷേ ദിലീപ് അങ്കില്‍ ഇടയ്ക്കിടയ്ക്കും വിളിക്കും. വീട്ടില്‍ വരികയും സംസാരിക്കുകയും ചെയ്യും. അതൊരു വലിയ ആശ്വാസമാണെന്നും ശ്രീലക്ഷ്മി പറയുന്നു.
അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ പറഞ്ഞത് തങ്ങള്‍ എന്നും ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എന്നായിരുന്നു. ഇതിനുപിന്നാലെയാണ് കലാഭവന്‍ മണിയുടെ കുടുംബത്തിന്റെ പ്രതികരണം എത്തിയത്.
Post Your Comments