മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളിൽ അഴിമതി. സ്പാനിഷ് ഫെഡറേഷൻ തലവനും മകനും അഴിമതിക്കേസിൽ പോലീസ് പിടിയിൽ. ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് എയ്ഞ്ചൽ മരിയ വില്ലാർ ലോണയും മകനുമാണ് അറസ്റ്റിലായത്. ഫണ്ട് തിരിമറിയാണ് അറസ്റ്റിനു വഴിതെളിച്ചത്. കൃത്രിമ രേഖയുണ്ടാക്കി രാജ്യാന്തര മത്സരങ്ങളുടെ വരുമാനം തട്ടിയെടുത്തെന്നാണ് ആരോപണം.
സ്പാനിഷ് ഫുട്ബോൾ ദേശീയ ടീം മുൻ താരമായിരുന്നു വില്ലാർ. 1988 മുതൽ വില്ലാറാണ് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ തലവൻ. വില്ലാറും മകൻ ഗോർകയും ഉൾപ്പെടെ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. ചൊവ്വാഴ്ച ഇരുവരുടേയും വസതിയിലുൾപ്പെടെ നിരവധി റെയ്ഡാണ് നടന്നത്.
Post Your Comments