മറയൂര്‍ : ഒറ്റയാന്റെ ആക്രമണത്തില്‍ അന്ധ യുവതിക്ക് ദാരുണാന്ത്യം. കാന്തല്ലൂര്‍ കുണ്ടക്കാട് ഭാഗത്തെ താമസക്കാരനായ ഭാസ്കരന്റെ മകള്‍ ബേബി(24)യാണു മരിച്ചത്. യുവതിയുടെ മാതാപിതാക്കള്‍ക്കു പരുക്കുണ്ട്. ഭാസ്കരനെയും ഭാര്യ സരോജിനിയെയും മറയൂരില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വീട്ടുമുറ്റത്തു നിന്ന ബേബിയെ കാട്ടാന കുത്തിവീഴ്ത്തുകയും തൂക്കിയെറിയുകയുമായിരുന്നു.
അന്ധയായ മകളെ കാട്ടാന ആക്രമിക്കുന്നതു കണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയപ്പോള്‍ സരോജിനിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവര്‍ക്കും വീടിനും ചുറ്റും ഒറ്റയാന് ചിന്നംവിളിച്ച് നിലയുറപ്പിച്ചതിനാല്‍ സമീപവാസികള്‍ക്ക് ഇവിടേക്ക് അടുക്കാന്‍ കഴിഞ്ഞില്ല. സമീപവാസികള്‍ സംഘടിച്ചെത്തി കാട്ടാനയെ തുരത്തിയശേഷമാണ് ഇവരെ മറയൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
Post Your Comments