ബംഗളുരു : അണ്ണാ ഡി.എ.കെ നേതാവ് ശശികലക്ക് ജയിലില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. ഡി.ഐ.ജി രൂപയുടെ രണ്ടാം റിപ്പോര്‍ട്ടിലാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ശശികലക്ക് ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ പ്രത്യേകം അടുക്കളയും വനിതാ തടവുകാരുടെ സഹായങ്ങളും അടക്കം നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് നേരത്തേ രൂപ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് രൂപക്കെതിരെ ആരോപണങ്ങളുയരുകയും പിന്നീട് ഇവരെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അതിനിടെയാണ് തന്റെ കണ്ടെത്തലുകളെ ന്യായീകരിക്കുന്ന രണ്ടാം റിപ്പോര്‍ട്ട് രൂപ പുറത്തുവിട്ടിരിക്കുന്നത്.
ജയിലില്‍ ശശികലയുടെ വ്യക്തിപരമായ യോഗത്തിന് വേണ്ടി മാത്രം അഞ്ച് സെല്ലുകള്‍ തുറന്നിടുകയാണ് പതിവ്. ശശികല താമസിക്കുന്ന മുറിക്കടുത്തുള്ള ഇടനാഴി ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ഇതുവഴി പ്രവേശനമില്ല. പ്രത്യേകം പാത്രങ്ങളിലാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത്. വിശ്രമിക്കാനും ഉറങ്ങാനും മറ്റ് സൗകര്യങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലിലെ സൗകര്യങ്ങള്‍ക്കുവേണ്ടി ശശികല രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇതില്‍ ഒരു പങ്ക് ജയില്‍ ഡി.ജി.പി കൈപ്പറ്റിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Post Your Comments