KeralaLatest NewsNews

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണ നിക്ഷേപം കണ്ടെത്താന്‍ ആദായവകുപ്പ് നടപടി തുടങ്ങി

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണ നിക്ഷേപം കണ്ടെത്താൻ ആദായ വകുപ്പ് നടപടികൾ ആരംഭിച്ചു. സഹകരണ സ്ഥാപനങ്ങളിലെ രണ്ട് ലക്ഷത്തോളം നിക്ഷേപകര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു തുടങ്ങി. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ പതിനായിരം കോടിയലധികം രൂപയുടെ കള്ളപ്പണമുണ്ടെന്നാണ് ആദായ നികുതി വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം.

കള്ളപ്പണക്കാരെ കണ്ടെത്തി നികുതി ഈടാക്കുകയാണ് ആദായനികുതി വകുപ്പിന്റെ ലക്ഷ്യം. കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് പലരും നടത്തിയിട്ടുള്ളതെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ലഭിച്ച തുക പലരും സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നതായും കണ്ടെത്തിയിരുന്നു.

എന്നാല്‍ ഭൂരിഭാഗം പേരും നികുതി റിട്ടേണ്‍ സമർപ്പിക്കുമ്പോൾ തങ്ങളുടെ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളെ സംബന്ധിച്ച്‌ സൂചിപ്പിക്കാറില്ല.നിക്ഷേപകരെ കുറിച്ചുള്ള വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പലതവണ ആവശ്യപ്പെട്ടിട്ടും, വിവരങ്ങള്‍ കൈമാറാന്‍ മിക്ക സഹകരണ സ്ഥാപനങ്ങളും തയ്യാറായില്ല.ഇതോടെയാണ് ആദായനികുതി വകുപ്പ് നിക്ഷേപകര്‍ക്ക് നോട്ടീസ് അയക്കുന്നത്. അതെ സമയം ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button