30 വയസുകാരനായ ആഫ്രിക്കക്കാരനെ കൊന്ന സംഭവത്തിന്റെ ചുരുൾ അഴിച്ച് പോലീസ്. അജ്മാനിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിൽ 37 വയസുള്ള ആഫ്രിക്കക്കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
എമിറേറ്റിലെ വ്യവസായ മേഖലയിലാണ് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏ.എ.ആർ എന്നു അറിയപ്പെടുന്ന പ്രതി കൊല്ലപ്പെട്ട ആളെ നിരവധി തവണ അടിവയറ്റിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം അയാൾ ഓടി രക്ഷപെട്ടു.
വ്യവസായ മേഖലയിലെ ഒരു ഭാഗത്ത് നിന്ന് ദുർഗന്ധം വമിക്കുന്നതായി ലഭിച്ച ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്ത് പോലീസ് എത്തിയത് എന്ന് അജ്മാൻ പോലീസിലെ സിഐഡി ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ മേജർ അഹമ്മദ് സഈദ് അൽ നുവൈമി പറഞ്ഞു.
ആഫ്രിക്കൻ പൗരന്റെ ശരീരം അഴുകിയ നിലയിലായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവം കൊലപാതകമാണെന്ന് പോലീസ് മനസിലാക്കി. ഫോറൻസിക് വിഭാഗം പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് മൃതദേഹത്തിൽ നിരവധി തവണ അടിവയറ്റിൽ കുത്തിയത് കണ്ടെത്തിയത്. കൊലപാതകിയെ പിടിക്കുന്നതിനു അന്വേഷണ സംഘം പ്രത്യേക സിഐഡി വിഭാഗം രൂപീകരിച്ചു. അവരുടെ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. തൊഴിൽ സംബന്ധമായ തർക്കമാണ് കൊലപാതകത്തിനു കാരണമായത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു വ്യക്തിയാണ് പ്രതിയും കൊല്ലപ്പെട്ട വ്യക്തിയും തമ്മിലുള്ള തർക്കം പോലീസിനോട് വെളിപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
Post Your Comments