കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൊല്ലപെടുന്ന സാധാരണക്കാരുടെ എണ്ണം കുത്തനെ ഉയരുന്നതായി യു.എൻ റിപ്പോർട്ട്. ഈ വര്‍ഷം ആളുകളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. 3500 ഓളം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. യു.എൻ അസിസ്റ്റന്റ് മിഷൻ നടത്തിയ പഠനത്തിലാണ് കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം ക്രമാതീതമായി ഉയരുന്നതായി കണ്ടെത്തിയത്. ഏറ്റവും അധികം ആളുകൾ കൊല്ലപ്പെടുന്നത് തലസ്ഥാനനഗരിയായ കാബൂളിലാണ്.
കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 20 ശതമാനത്തിൽ അധികമാണ് കാബൂളിലെ മരണ നിരക്ക്. ഭൂരിഭാഗം മരണങ്ങൾക്ക് പിന്നിലും താലിബാനും ഐ.എസ്.ഐ.എസ് ഉം നടത്തിയ ഭീകരാക്രമണമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2009 മുതൽ രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളുടെയും മരിച്ചവരുടെയും കണക്ക് ശേഖരിച്ച് വരുകയാണ് യു.എൻ അസിസ്റ്റന്റ് മിഷൻ. മരിച്ചവരിൽ ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണെന്നാണ് പഠനത്തിൽ പറയുന്നത്. സർക്കാർ നിഷ്ക്രിയരാണെന്നും ജനങ്ങളുടെ സംരക്ഷണത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അസിസ്റ്റന്റ് മിഷൻ ആരോപിച്ചു
Post Your Comments