Latest NewsIndia

ഇന്ത്യ-ചൈന സംഘര്‍ഷം മുറുകും: 73 റോഡുകള്‍ ഇന്ത്യ നിര്‍മ്മിക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ചൈന അതിര്‍ത്തിയില്‍ ഇന്ത്യ റോഡ് നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ-ചൈന സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷം ഒന്നുകൂടി ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 73 റോഡുകള്‍ നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

തന്ത്രപ്രധാനമായ 73 റോഡുകള്‍ ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതില്‍ 46 എണ്ണം പ്രതിരോധ മന്ത്രാലയവും 27 എണ്ണം ആഭ്യന്തര മന്ത്രാലയവുമാണ് നിര്‍മ്മിക്കുകയെന്നും അദ്ദേഹം പറഞ്ഞു. 30 റോഡുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2012-13 കാലഘട്ടത്തില്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കേണ്ടതായിരുന്നു.

എന്നാല്‍ കാലാവസ്ഥ, വനം-വന്യജീവി വകുപ്പുകളുടെ അനുമതി തുടങ്ങി വിവിധ കാരണങ്ങളാല്‍ അത് നീണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ ഉന്നതാധികാര സമിതി അടക്കമുള്ളവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button