Latest NewsIndiaTechnology

സ്പാം കോളുകളുടെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം അറിയാം

ന്യൂഡൽഹി: ശല്യവിളികളുടെ കാര്യത്തിൽ ഒന്നാമത് എത്തിയിരിക്കുകയാണ് ഇന്ത്യ. 20 രാജ്യങ്ങളിൽ നടന്ന പഠനത്തിലാണ് ഏറ്റവും അധികം സ്പാം കോളുകൾ ലഭിക്കുന്നത് ഇന്ത്യക്കാർക്കാണെന്ന് കണ്ടെത്തിയത്. ഇന്ത്യയിലെ ശരാശരി സ്മാർട്ട് ഫോൺ ഉപഭോക്താവിന് പ്രതിമാസം 22 സ്പാം കോളുകൾ വരെ ലഭിക്കാറുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ തന്നെ 54 ശതമാനം കോളുകള്‍ ടെലികോം മേഖലയില്‍ നിന്നാണ് വരുന്നത്. സൗജന്യ സേവനങ്ങളുടെ വിവരങ്ങൾ നൽകാൻ വേണ്ടിയാണ് ഭൂരിഭാഗം വിളികളും. 20 ശതമാനം വിളികൾ അനാവശ്യമാണ് ഭീഷണി,തട്ടിപ്പ് തുടങ്ങിയവ ഈ വിഭാഗത്തിൽ പെടും.13 ശതമാനം കോളുകൾ മാർക്കറ്റിങ് വിഭാഗത്തിൽ നിന്നുള്ളവയാണ്. 9 ശതമാനം ബാങ്കിങ് മേഖലയെ സംബന്ധിച്ചുള്ളവയാണ്. ബാക്കിയുള്ളവ ഇൻഷുറൻസ് സേവനവുമായി ബന്ധപ്പെട്ടവയാണ്.
അനാവശ്യ കോളുകൾ തടയാനുള്ള നിരവധി മാർഗങ്ങൾ നിലനിൽക്കെയാണ് ഇത്രയധികം സ്പാം കോളുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇന്ത്യക്കു പിന്നാലെ അമേരിക്ക,ബ്രസീൽ എന്നീ രാജ്യങ്ങളാണ് അനാവശ്യ കോളുകളുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്നത്. ട്രൂ കോളർ ആപ്ളിക്കേഷനുമായി സഹകരിച്ചാണ് പഠനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button