Latest NewsKeralaCinema

പള്‍സര്‍ സുനിയുടെ പീഡനത്തിന് മറ്റൊരു നായികയും ഇരയായെന്ന വാർത്തയെ കുറിച്ച് ഭാമ പറയുന്നത്

പള്‍സര്‍ സുനിയുടെ ആദ്യ ക്വട്ടേഷന്‍ പീഡനം പ്രതികരണവുമായി നടി ഭാമ രംഗത്ത്. പ്രമുഖ സംവിധായകൻ ലോഹിതദാസിന്റെ സിനിമയി ലൂടെ നായിക പദവിയിലെത്തിയ ഒരു യുവനടിയെ പ്രമുഖ നിര്‍മ്മാതാവ് നല്‍കിയ ക്വട്ടേഷൻ പ്രകാരം രണ്ട് വര്‍ഷം മുമ്പ് പള്‍സര്‍ സുനി പീഡിപ്പിച്ചെന്നും ആ സംഭവത്തോടെ നടി സിനിമയില്‍ സജീവമല്ലാതായെന്നുമുള്ള വാർത്തകൾക്കെതിരെയാണ് പ്രതികരണവുമായി ഭാമ രംഗത്തെത്തിയത്.

“ആ നടി താനല്ലെന്നും ഒരു ക്വട്ടേഷന്‍ ആക്രമണവും തനിക്കു നേരെ ഉണ്ടായിട്ടില്ലെന്നും” മാധ്യമങ്ങളോട് ഭാമ പറഞ്ഞു. ലോഹിതദാസിന്റെ ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ സിനിമ രംഗത്തേക്ക് കടന്ന് വന്നത്. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്ന താരം അടുത്തിടെയാണ് സിനിമയിൽ സജീവമായതോടെയാണ് ഈ വാർത്തയിലെ പ്രചാരണങ്ങൾ ഭാമയ്‌ക്കെതിരെ തിരിഞ്ഞപ്പോളാണ് ഭാമ തന്നെ വാര്‍ത്ത തള്ളി രംഗത്തുവന്നത്.

നടന്‍ ദിലീപിനായി രംഗത്തുള്ള ഒരു നിര്‍മ്മാതാവിന് വേണ്ടിയാണ് പള്‍സര്‍ സുനി ലോഹിതദാസ് ചിത്രത്തിലൂടെ എത്തിയ നായികയെ ആക്രമിചെതെന്നും ഒരു നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴായിരുന്നു സുനിയുടെ  ആദ്യ ക്വട്ടേഷന്‍ ആക്രമണമെന്നും റപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button