ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് ആരംഭമാകുന്നു. ഇന്ന് മുതല്‍ അടുത്ത മാസം 11വരെയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം. ലോക്‌സഭ അംഗമായി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അനില്‍ മാധവ് ദവേ, വിനോദ് ഖന്ന, പല്‍വായ് ഗോവര്‍ദ്ധന്‍ ഗോവര്‍ദ്ധന്‍ റെഡ്ഡി എന്നിവര്‍ക്ക് ആനുശോചനം അര്‍പ്പിച്ച് ആദ്യ ദിനം പാര്‍ലമെന്റ് പിരിയും.
പി കെ കുഞ്ഞാലിക്കുട്ടിയും ഫാറൂഖ് അബ്ദുള്ളയും ലോക്‌സഭ അംഗങ്ങളായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കേന്ദ്ര പരിസ്ഥിതി മന്ത്രിയും രാജ്യസഭാ അംഗവുമായിരുന്ന അനില്‍ മാധവ് ദവെ, ബിജെപി ലോക്‌സഭാംഗമായിരുന്ന വിനോദ് ഖന്ന, കോണ്‍ഗ്രസ് രാജ്യസഭാംഗമായിരുന്ന പല്‍വായ് ഗോവര്‍ദ്ധന്‍ റെഡ്ഡി എന്നിവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് ഇരുസഭകളും ആദ്യദിനം പിരിയും. എല്ലാ വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പത്തോളം എംപിമാരുടെ കാലാവധിയും ഈ സമ്മേളനത്തോടെ അവസാനിക്കും.
16 ബില്ലുകള്‍ വര്‍ഷകാല സമ്മേളനം ചര്‍ച്ച ചെയ്യും. മോട്ടോര്‍ വാഹന നിയമം, വിദ്യാഭ്യാസ അവകാശ നിയമം, അഴിമതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന വിസില്‍ ബ്ലോവേഴ്‌സ് നിയമം, അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന സിറ്റിസണ്‍ഷിപ്പ് നിയമം, എന്നിവയിലെ ഭേദഗതി പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.
Post Your Comments