ന്യൂഡല്‍ഹി: പാവപ്പെട്ടവരെ സഹായിക്കുന്ന മോഷ്ടാക്കളും ഇവിടെയുണ്ട്. സമ്പന്നരെ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന യുവാവിനെ അറസ്റ്റ് ചെയ്തു. ഇര്‍ഫാന്‍ എന്ന 27കാരനാണ് പിടിയിലായത്. ഡല്‍ഹിയിലാണ് സംഭവം നടക്കുന്നത്.
ഡല്‍ഹിയിലുള്ള കോടീശ്വരന്മാരെ കൊള്ളയടിച്ച് ഇയാള്‍ ബീഹാറിലെ തന്റെ നാട്ടിലെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. അഞ്ച് വരെ മാത്രമാണ് ഇയാള്‍ പഠിച്ചത്. 12 ഓളം മോഷണക്കേസില്‍ പ്രതിയുമാണ്.
മോഷണത്തിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്കായി മെഡിക്കല്‍ ക്യാമ്പുകളും മറ്റും നടത്തും. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായും കുറച്ച് പണം ചെലവഴിക്കും. ജൂലൈ ആറിനാണ് ഇര്‍ഫാന്‍ ബീഹാറിലെ തന്റെ വീട്ടില്‍ നിന്നും അറസ്റ്റിലായത്. മോഷ്ടിച്ച റോളക്സ് വാച്ച് ധരിക്കുന്നതിനിടെയാണ് ഇയാളെ തേടി പോലീസ് വീട്ടിലെത്തിയത്.
മോഷ്ടിച്ച റോളക്സ് വാച്ചുകളും സ്വര്‍ണാഭണങ്ങളും വിറ്റ് ഇര്‍ഫാന്‍ അടുത്തിനെ ഒരു ഹോണ്ട സിവിക് കാര്‍ വാങ്ങിയിരുന്നു. ഇയാളില്‍ നിന്നും സ്വര്‍ണവും വാച്ചുകളും വാങ്ങിയ കടക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments