Latest NewsIndiaBusiness

ലയനത്തിനൊരുങ്ങി പൊതുമേഖലാ ബാങ്കുകൾ

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ലയനത്തിന്‍റെ ചുവടുപിടിച്ച് പൊതുമേഖലാ ബാങ്കുകളിൽ കൂടുതൽ ലയനത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സമീപ ഭാവിയില്‍ തന്നെ നിലവിലുള്ള പൊതുമേഖല ബാങ്കുകളുടെ എണ്ണം 21ല്‍ നിന്നും 10-12 ആയി ചുരുങ്ങും.

പൊതുമേഖല ബാങ്കുകളുടെ എണ്ണം കുറച്ച് എസ്.ബി. ഐ യുടെ മാതൃകയില്‍ 3 അല്ലെങ്കില്‍ 4 ബാങ്കുകളാക്കി മാറ്റി ആഗോള തലത്തിലേക്ക് ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുടെ കീഴിൽ ചെറുബാങ്കുകളെ ലയിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ആന്ധ്ര ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ ലയനത്തിൽ നിന്ന് ഒഴിവാക്കാനും സാധ്യത ഉണ്ട്.

കിട്ടാക്കടം ഉയർത്തുന്ന സമ്മർദ്ദം അതിജീവിച്ചാൽ സർക്കാർ ലയന നടപടികൾ ആരംഭിക്കും. ഈ സാമ്പത്തിക വർഷം കുറഞ്ഞത് ഒരു ലയനമെങ്കിലും പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button