ന്യൂഡൽഹി: ഇൻഫോസിസ് ചെയർമാൻ സ്ഥാനത്തുനിന്നു രാജിവച്ചതിൽ പശ്ചാത്തപിക്കുന്നതായി എൻ.ആർ.നാരായണമൂർത്തി. ഇൻഫോസിസിൽ നിന്നും രാജിവയ്ക്കുന്നതിനു മുമ്പ് സഹസ്ഥാപകരുടെ വാക്കുകൾക്കു വില കൊടുക്കേണ്ടതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നാരായണമൂർത്തി മനസു തുറന്നത്.
വെെകാരികമായി തീരുമാനം എടുക്കുന്ന സ്വഭാവത്തിനു ഉടമായാണ് ഞാൻ. എന്റെ തീരുമാനങ്ങൾ വ്യക്തിപരമായ ആദർശങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഞാൻ അത് പട്ടികയാക്കിയിട്ടുണ്ട്. ഇൻഫോസിസിൽ നിന്നും രാജിവച്ച് 2014ൽ ഞാൻ പുറത്തേക്കു പോകുമ്പോൾ മിക്ക സഹസ്ഥാപകരും എന്നോട് സ്ഥാനം രാജി വയ്ക്കരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഏതാനും വർഷം കൂടി തുടരണമെന്നായിരുന്നു അവരുടെ ആവശ്യം. പക്ഷേ, ഞാൻ ആ ആവശ്യം ഗൗരവമായി എടുത്തില്ലെന്നും നാരായണമൂർത്തി കൂട്ടിച്ചേർത്തു.
2014ലാണ് നാരായണമൂർത്തി ഇൻഫോസിസിൽ നിന്നും രാജിവച്ചത്. ഇൻഫോസിസ് ആരംഭിച്ച് 33 വർഷങ്ങൾക്കുശേഷമായിരുന്നു നാരായണമൂർത്തിയുടെ പടിയിറക്കം. 21 വർഷം അദ്ദേഹം ഇൻഫോസിസിൽ സിഇഒ സ്ഥാനം വഹിച്ചിരുന്നു. നാരായണമൂർത്തിക്ക് ശേഷം നന്ദൻ നിലേക്കനിയാണ് സിഇഒയായി ചുമതല ഏറ്റെടുത്തത്.
Post Your Comments