Latest NewsIndia

ബെംഗളൂരുവിലേക്ക് രാത്രിയില്‍ യാത്രചെയ്യുന്ന മലയാളികള്‍ക്ക് മുന്നറിയിപ്പ്

ബെംഗളൂരു: കര്‍ണാടക അതിര്‍ത്തിയില്‍ രാത്രിയില്‍ യാത്രചെയ്യുന്ന മലയാളികള്‍ അറിഞ്ഞിരിക്കണം ചില കാര്യങ്ങള്‍. നിങ്ങളെ തേടി അപകടം പതിയിരിക്കുന്നുവെന്നാണ് പറയുന്നത്. രാത്രിസമയത്ത് സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവരാണ് ശ്രദ്ധിക്കേണ്ടത്. അതിര്‍ത്തി പ്രദേശങ്ങളിലൂടെ പോകുന്ന മലയാളികള്‍ക്കുനേരെ കവര്‍ച്ചാസംഘങ്ങളുടെ ആക്രമണം പതിവാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വടക്കന്‍ ജില്ലകളില്‍നിന്നു വിരാജ്‌പേട്ട വഴി കര്‍ണാടകയിലേക്കുള്ള പാതിയിലെ വിജനപ്രദേശങ്ങളാണ് കവര്‍ച്ചാസംഘങ്ങളുടെ വിഹാരകേന്ദ്രം. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സ്വദേശിയായ ജിസ്‌മോനും സുഹൃത്തുക്കളും മൈസൂരുവിലെ ബിലിക്കരെയില്‍ ആക്രമണത്തിനിരയായി.

കാറില്‍ കിലോമീറ്ററുകളോളം ഇവരെ പിന്തുടര്‍ന്ന അക്രമികള്‍ ഇവരുടെ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ആക്രമണം നേരിട്ടിട്ടും വാഹനം നിര്‍ത്താതെ പോയതാണ് അക്രമികള്‍ പിന്മാറിയത്. ഇത്തരം സംഭവങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല. വിരാജ് പേട്ടയ്ക്കും മൈസൂരുവിനുമിടയിലാണ് സംഭവം കൂടുതലും നടക്കുന്നത്.

മുട്ടയേറാണ് പതിവായി ഉണ്ടാകുന്നത്. വാഹനം ഓടിക്കുന്നതില്‍ തടസം സൃഷ്ടിക്കുമ്പോള്‍ വാഹനം നിര്‍ത്തേണ്ടിവരും. ഈ സമയത്താണ് ഇവര്‍ കവര്‍ച്ച നടത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button