ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് ഇറാഖ്. ബാഗ്ദാദി ജീവനോടെ ഉണ്ടെന്നും ഒളിവിൽത്തന്നെയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാൽ റാഖയിൽ അയാൾ ഇല്ലെന്നും ബാസരി പറഞ്ഞു. ഇതു സംബന്ധിച്ച് ഏറെ ദുരൂഹതകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബാഗ്ദാദി കൊല്ലപ്പെട്ടതായി മുൻകാലങ്ങളിൽ വന്ന വാർത്തകളെല്ലാം തെറ്റാണെന്നു പിന്നീടു തെളിഞ്ഞിരുന്നു. സിറിയൻ ഒബ്സർവേറ്ററിയും അൽസുമരിയായും ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ചെങ്കിലും ഇക്കാര്യത്തിൽ വിശ്വസനീയമായ തെളിവു കിട്ടിയില്ലെന്നായിരുന്നു പെന്റഗണിന്റെ നിലപാട്.
എന്നാല്‍ ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലീഫയായ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന വാർത്ത കഴിഞ്ഞ ദിവസം ഐഎസും സ്ഥിരീകരിച്ചിരുന്നു. പുതിയ ഖലീഫയെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഐഎസ് പ്രസ്താവനയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇറാഖിലെ അൽസുമരിയാ വാർത്താ ഏജൻസിയായിരുന്നു ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. സിറിയൻ ഒബ്സർവേറ്ററി മേധാവി റമി അബ്ദൽ റഹ്മാന് അടക്കമുള്ളവരും ഇയാൾ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കിയിരുന്നു.
Post Your Comments