
ഇസ്‌ലാമാബാദ്: ചാവേർ സ്ഫോടനം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാകിസ്താനിലെ പെഷവാറിലെ ഹയതാബാദിൽ തിങ്കളാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഏഴ് പേർക്കു ഗുരുതരമായി പരിക്കേറ്റു.
സ്ഫോടകവസ്തുകൾ നിറച്ച ബൈക്ക് ട്രാഫിക് സിഗ്നലിൽ നിന്ന മറ്റൊരു വാഹനവുമായി കൂട്ടിയിച്ചായിരുന്നു സ്ഫോടനമെന്നും പരിക്കേറ്റവരെ ഹയതാബാദ് മെഡിക്കൽ കോളജിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
Post Your Comments