ന്യൂയോർക്: സമാനതകൾ ഒരുപാടുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് നമ്മുടെ ഗോവയും അമേരിക്കയിലെ ഹവായും.അടുത്ത് തന്നെ ഗോവയും ഹവായും തമ്മിൽ സഹോദരി സംസ്ഥാന സഖ്യം പ്രഖ്യാപിക്കാനൊരുങ്ങുകയാണെന്ന് യു.എസ് കോൺഗ്രസ് അംഗം തുൾസി ഗാബർഡ് അറിയിച്ചു.
ഫിക്കി–ഐഐഎഫ്എ ഗ്ലോബൽ ബിസിനസ് ഫോറത്തിൽ പ്രസംഗിക്കവെയാണ് തുൾസി ഇക്കാര്യം അറിയിച്ചത്. സാമ്പത്തിക,കാർഷിക,വിനോദ,വിദ്യാഭ്യാസ മേഖലകളിൽ ഗോവയും ഹവായും തമ്മിൽ ഒരുപാട് സാദൃശ്യങ്ങളുണ്ടെന്ന് ഹവായ് സ്വദേശികൂടിയായ തുള്‍സി പറഞ്ഞു.ഇരു രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന് ഇത്തരം നീക്കങ്ങൾ ഒരുപാട് സഹായകരമാകും എന്നും അവർ കൂട്ടിച്ചേർത്തു
Post Your Comments