![dileep](/wp-content/uploads/2017/07/dileep-police.jpg.image_.784.410.jpg)
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്കർക്കുള്ള സന്ദേശമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി.
ഇത്തരം കുറ്റകൃത്യങ്ങൾ നിസാരമായി കാണില്ലെന്ന് തിരിച്ചറിയണം. ജാമ്യത്തില്‍ വിട്ടാല്‍ പ്രതി തെളിവുനശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു ബോധ്യപ്പെട്ടതായും അങ്കമാലി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവിൽ വിശദമാക്കുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കോടതി വിധിയുടെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. ദിലീപിനെതിരായ ആരോപണങ്ങൾ ഗുരുതരമാണ്.
Post Your Comments