കൊച്ചി: പുതുവൈപ്പ് സമരക്കാരെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് കൊച്ചി ഡിസിപി യതീഷ് ചന്ദ്ര. സമരക്കാര്‍ മുന്നറിയിപ്പ് അവഗണിച്ച് ഗതാഗതം തടസ്സപ്പെടുത്തി. അതുകൊണ്ടുതന്നെ സമരക്കാരെ താന്‍ ബലം പ്രയോഗിച്ച് നീക്കുകയാണ് ഉണ്ടായത്. അതും പുരുഷന്മാരെ മാത്രം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്കിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തില്‍ പരാതി നല്‍കിയത് പോലീസിന്റെ മനോവീര്യം കെടുത്തുന്ന നടപടിയാണെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
Post Your Comments