Latest NewsKeralaNews

സെക്‌സി ദുര്‍ഗയില്‍ അഭിനയിച്ചതിന് നായികയ്‌ക്കെതിരെ സൈബര്‍ ആക്രമണം

 

തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പുരസ്‌കാരങ്ങള്‍ നേടി തിളങ്ങിയ സെക്‌സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത അധിക്ഷേപം. താരം തന്നെയാണ് തനിക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങളുടെ ചിത്രമടക്കം ഫേസ്ബുക്കില്‍ പങ്കുവച്ചത്. നേരത്തെ ചിത്രത്തിന്റെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെയും കടുത്ത ഭീഷണികളുണ്ടായിരുന്നു.

അസഭ്യ ചിത്രങ്ങള്‍ സഹിതമുള്ള സന്ദേശങ്ങളാണ് താരത്തിന് ലഭിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള പോസ്റ്ററുകള്‍ ഒന്നുമിടരുതെന്നും ഹിന്ദു ആരാധനാ മൂര്‍ത്തികളെ അപമാനിക്കരുതെന്നും സന്ദേശങ്ങളില്‍ പറയുന്നു. സനല്‍ കുമാര്‍ ശശിധരന്‍ എന്ന കഠിനാദ്ധ്വാനിയായ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും ചേര്‍ന്നുണ്ടാക്കിയ ഒരു മലയാളം സിനിമയാണിത്. ഞാനായിരുന്നു ചിത്രത്തില്‍ ദുര്‍ഗയെ അവതരിപ്പിച്ചത്. അതുകൊണ്ട് എന്നെ വെറുത്തുക്കൊള്ളൂ’- രാജശ്രീ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button