KeralaLatest NewsNews

പട്ടാപ്പകല്‍ പെണ്‍കുട്ടിയെ സിനിമാ സ്‌റ്റൈയിലില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

 

തിരുവനന്തപുരം: നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. ഡാന്‍സ് ക്‌ളാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്റെ മകളെയാണ് തട്ടിക്കൊണ്ടു പോകാന്‍ ഓട്ടോക്കാരന്‍ ശ്രമിച്ചത്. പട്ടാപ്പകല്‍ തിരുവനന്തപുരം നഗരത്തിലാണ് ഇത്തരം ഒരുസംഭവം നടന്നത്. കരഞ്ഞ് വിളിച്ചിട്ടും ഓട്ടോ നിര്‍ത്താതായപ്പോള്‍ പേടിച്ചരണ്ട പെണ്‍കുട്ടി ഓട്ടോയില്‍ നിന്നും ചാടി രക്ഷപ്പെട്ടു. മുഖത്തും കാലിനും പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

ഓട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സിനിമാ സ്റ്റൈയിലില്‍ ഓട്ടോ പറത്തിയ ഇയാളെ, പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് പിന്തുടര്‍ന്ന ബൈക്കുകാരും പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. പള്ളിച്ചല്‍ നരുവാമൂട് സ്വദേശി കുമാരന്‍ എന്ന ഓട്ടോ ഡ്രൈവറാണ് പിടിയിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.

രാവിലത്തെ ഡാന്‍സ് പ്രാക്ടീസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി മെഡിക്കല്‍ കോളേജ് ഓട്ടം പോയി വന്ന കുമാരന്റെ ഓട്ടോയില്‍ കയറുകയായിരുന്നു. ഓട്ടോയില്‍ കയറിയത് മുതല്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ചോദ്യങ്ങളും സംസാരവും അതിരുവിട്ടതോടെ പെണ്‍കുട്ടി മിണ്ടാതിരിക്കുകയും പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പറയുകയും ചെയ്തു.

ഇതിനിടയില്‍ പേട്ട റെയില്‍വേ പാലത്തില്‍ ട്രാഫിക്കില്‍ കുടുങ്ങിയ ഓട്ടോ മറ്റു വാഹനങ്ങളെ മറികടക്കുന്നതിനിടയില്‍ പെണ്‍കുട്ടി നിലവിളിക്കുകയും ഇത് കണ്ട് അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് ഓട്ടോ തടയാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഓട്ടോ നിര്‍ത്താതെ പോയതോടെ ഇവര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചു.

ഇതിനിടയില്‍ ആനയറ പാലത്തിലേക്ക് ഓട്ടോ കയറുന്നതിനിടയില്‍ വേഗത കുറഞ്ഞപ്പോള്‍ പെണ്‍കുട്ടി എടുത്തുചാടുകയും നിലവിളികേട്ട് സ്ഥലത്തുണ്ടായിരുന്നവര്‍ ഓടിയെത്തുകയും പേട്ട മുതല്‍ ഓട്ടോയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയവര്‍ ഡ്രൈവറെ പിടികൂടുകയുമായിരുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പെണ്‍കുട്ടി വിളിച്ചപ്പോള്‍ തന്നെ സ്റ്റേഷനില്‍ ഉണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ ഈ സമയത്ത് തന്നെ പാലത്തിന് സമീപത്തേക്ക് എത്തിയിരുന്നു. പൊലീസ് തടയാന്‍ ശ്രമിച്ചിട്ടും കഴിയാതെ വന്നപ്പോഴാണ് പെണ്‍കുട്ടി ഓട്ടോയില്‍ നിന്നും എടുത്തു ചാടി രക്ഷപ്പെട്ടത്. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയാണ്  പെണ്‍കുട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button