KeralaLatest NewsNews

പീഡനത്തിരയായ നടിയുടെ പേര് വെളിപ്പെടുത്തിയതിനെതിരെ റിമ കല്ലിങ്കലിനെതിരെ പരാതി

എറണാകുളം: പീഡനത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയ റിമ കല്ലിങ്കലിനെതിരെ പരാതി. മുപ്പതടം സ്വദേശിയായ അബ്ദുള്ളയാണ് പരാതി നൽകിയിരിക്കുന്നത്. ജൂലൈ 13 ന് വൈകുന്നേരം ഫേസ്ബുക്കിൽ റിമ കല്ലിങ്കൽ ഇട്ട ഒരു പോസ്റ്റ് ശ്രദ്ധയിൽപെട്ടതായും അതിൽ നടിയുടെ പേര് വെളിപ്പെടുത്തിയിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. ലൈംഗിക പീഡനത്തിനിരയായ പെൺകുട്ടിയുടെ പേര് വിവരം പരസ്യമായി വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെ ഇരയുടെ പേര് വെളിപ്പെടുത്തിയ റിമ കല്ലിങ്കലിനെതിരെ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നതായി അബ്ദുള്ള പരാതിയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button