ഒഡീഷ: കനത്ത മഴയില്‍ ഒഡീഷയിലെ റെയില്‍വെ പാലം ഒലിച്ചുപോയി. റയാഗഡയിലെ നാഗവല്ലി നദിയുടെ കുറുകെ നിര്‍മിച്ച പാലമാണ് ഒഴുകി പോയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. കല്യാണ്‍സിംഗപൂരിന്റഎ ഭൂരിഭാഗവും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. ഇവിടുത്തെ ജനങ്ങളും മഴയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അതെസമയം ജനങ്ങളുടെ സുരക്ഷയ്ക്കായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നവീന്‍ പഠ്‌നായിക് പറഞ്ഞു.
Post Your Comments