തിരുവനന്തപുരം: അച്ചടിച്ച പേപ്പറുകളിൽ ഭക്ഷ്യവസ്തുക്കൾ നൽകുന്നതിന് വിലക്ക്. ഭക്ഷ്യവസ്തുക്കൾ അച്ചടിച്ച മഷി പുരണ്ട പേപ്പറുകളിൽ സൂക്ഷിക്കുന്നതും പൊതിഞ്ഞുനൽകുന്നതും ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചു. ഇതു സംബന്ധിച്ചു നിർദേശം നേരത്തെ നൽകിയിരുന്നു. പക്ഷെ വ്യാപാരികൾ ഗൗരവമായി കണക്കിലെടുക്കാത്ത സാഹചര്യത്തിലാണ് ഇത്തരം ഒരു നിരോധനം.
ഭക്ഷ്യവസ്തുക്കൾ ഇത്തരം പേപ്പറിൽ കൈകാര്യം ചെയ്യുമ്പോൾ അത് ഭക്ഷണത്തെ മലിനപ്പെടുത്തുകയും ആരോഗ്യത്തിനു ഹാനികരമാവുകയും ചെയ്യുന്നതു കണക്കിലെടുത്താണ് നിരോധനം. ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഡോ.നവജ്യോത് ഖോസയാണ് പുതിയ ഉത്തരവിറക്കിയത്.
Post Your Comments