തിരുവനന്തപുരം: ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പ്രധാന പ്രവേശന കവാടത്തിന് സമീപം റോഡ് മുറിച്ചുള്ള പുതിയ സ്വീവേജ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ജോലികള്‍ പുരോഗമിക്കുന്നിനാല്‍ 17-ാം തീയതി തിങ്കളാഴ്ച രാവിലെ മുതല്‍ മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് വണ്‍ വേ സംവിധാനം ഏര്‍പ്പെടുത്തുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തേക്ക് പോകുന്ന വാഹനങ്ങള്‍ അമ്മയും കുഞ്ഞും പ്രതിമയുടെ സമീപത്ത് നിന്നും തിരിഞ്ഞു മോര്‍ച്ചറി റോഡിലൂടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് വഴി പുറത്തേയ്ക്ക് പോകേണ്ടതാണ്. ഈ വാഹനങ്ങള്‍ക്ക് ഒ.പി. സമയം കഴിഞ്ഞ് ഒ.പി. ബ്ലോക്കിന്റെ മുന്‍ഭാഗത്ത് കൂടിയും തിരികെ പോകാവുന്നതാണ്. ഈ മൂന്ന് റോഡുകളിലും പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല.
രണ്ടാഴ്ചയ്ക്കകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ജല അതോറിറ്റി അധികൃതര്‍.
Post Your Comments